കാലഴകിന് പെഡിക്യൂര്‍
----------------------
മുഖവും മുടിയും മാത്രമല്ല കാല്‍വിരല്‍ത്തുമ്പ് വരെ പെര്‍ഫെക്ടാകണമെന്ന് നിര്‍ബന്ധബുദ്ധിയുള്ള ആണുങ്ങള്‍ക്ക് അത്താണിയാകുകയാണ് ഒലെ ബ്യൂട്ടി ക്ലിനിക്ക്. കാലുകള്‍ കുട്ടപ്പനാക്കുന്ന പെഡിക്യൂര്‍ ട്രീറ്റ്‌മെന്റിനായി മുതലക്കുളത്തെ മലബാര്‍പാലസ് ബില്‍ഡിംഗിലുള്ള ഒലെയില്‍ നിരവധിപേരെത്തുന്നു. കാലഴകു വര്‍ധിപ്പിക്കുന്ന പെഡിക്യൂറും കൈകള്‍ മൊഞ്ചാക്കുന്ന മാനിക്യൂറും ഇതുവരെ സ്‌ത്രീകള്‍ മാത്രമായിരുന്നു ചെയ്‌തുേപാന്നിരുന്നത്. ഒരു പരീക്ഷണമെന്ന നിലയ്‌ക്കാണ് ഒലെയിലെ ബ്യുട്ടീഷ്യന്‍മാര്‍ പുരുഷന്‍മാര്‍ക്ക് ഇവ ചെയ്‌തുകൊടുത്തത്. ഇപ്പോള്‍ മുടിവെട്ടലിനും ഫേഷ്യലിനുമൊപ്പം പെഡിക്യൂര്‍ കൂടിചെയ്യുന്നവരാണ് ഒലെയിലെ ഭൂരിഭാഗം കസ്‌റ്റമമേര്‍സും.പേരു കേള്‍ക്കുന്നതുപോലെ അത്ര കൂള്‍ ഇടപാടല്ല പെഡിക്യൂര്‍. ആദ്യം ചൂടുള്ള സോപ്പുവെള്ളത്തില്‍ കാലുകള്‍ നന്നായി കഴുകും. പിന്നീട് സ്‌ക്രബര്‍ ഉപയോഗിച്ച് കാലിലെ ചത്തതൊലി (ഡെഡ് സ്‌കിന്‍ എന്നു ബ്യൂട്ടീഷ്യന്‍ ഭാഷ) ഉരച്ചുകളയും. എന്നിട്ടും പോകാത്തവ അതിസൂക്ഷ്‌മമായി ചീകിയെടുക്കും. നഖം കൂടി വെട്ടിയെടുത്ത് മസാജ്‌ചെയ്‌തുകഴിയുമ്പോള്‍ വിറകുകൊള്ളി പോലെ ഉണങ്ങിച്ചുരുണ്ട കാലുകള്‍ പോലും ഇപ്പോള്‍ പിറന്നുവീണ കുഞ്ഞിന്റേതുപോലെ മിനുസമാകുമെന്നുറപ്പ്. ഇതേ രീതി കൈകളില്‍ പരീക്ഷിക്കുമ്പോള്‍ അത് മാനിക്യൂറാകും. പതിവായുള്ള പുകവലി മൂലം കൈവിരലുകള്‍ക്കും നഖങ്ങള്‍ക്കുമുണ്ടാകുന്ന മഞ്ഞനിറം കളയാന്‍ മാനിക്യൂര്‍ നല്ലവഴിയാണ്. നഖത്തിന്റെ സ്വാഭാവികനിറത്തിലുള്ള നെയില്‍േപാളീഷ് കൂടി ഉപയോഗിച്ചാല്‍ വിരലുകള്‍ കൂടുതല്‍ ആകര്‍ഷകമാകും. വിവാഹത്തിനു മുമ്പ് മാനിക്യൂറും പെഡിക്യൂറും ചെയ്യണമെന്ന് വരന്‍മാര്‍ക്ക് നിര്‍ബന്ധമാണെന്ന് ഒലെ ബ്യൂട്ടി ക്ലിനിക്ക് ഉടമ കെ. ജയന്‍ പറഞ്ഞു. കമ്പനി എക്‌സിക്യുട്ടീവുകളും ബിസിനസുകാരുമൊക്കെ പതിവായി ഇതു ചെയ്യുന്നു. 350 രൂപയാണ് പെഡിക്യൂറിന്റെ നിരക്ക്. കഴിഞ്ഞ ഇരുപതുവര്‍ഷമായി കോഴിക്കോട്ട് പ്രവര്‍ത്തിക്കുന്ന ഒലെ ബ്യൂട്ടി ക്ലിനിക്കിന് ടാജ് റെസിഡന്‍സി ഹോട്ടലിലും ശാഖയുണ്ട്. ഷെഹ്നാസ് കമ്പനിയുടെ പ്രീമിയം പ്രൊഡക്ടായ ഡയമണ്ട് ഫേഷ്യലാണ് ഒലെയുടെ സ്‌പ്യെഷല്‍ ഐറ്റം. ക്രീമും മൊയിസ്‌ച്ചറൈസറുമുപയോഗിച്ചുള്ള മൂന്നുതരം മസാജും സ്‌ക്രബറുപയോഗിച്ചുള്ള വൃത്തിയാക്കലും ചേരുന്ന ഡയമണ്ട് ഫേഷ്യല്‍ മലബാറില്‍ അവതരിപ്പിച്ചതും ഒലെ തന്നെ. 3200 രൂപയാണ് ചാര്‍ജ്. മുഖത്തെ ചുളിവുകളെല്ലാം മാറ്റി പ്രായം കുറച്ചുതോന്നിക്കാന്‍ ഡയമണ്ട് ഫേഷ്യല്‍ ബെസ്‌റ്റാണെന്ന് ബ്യൂട്ടീഷ്യന്‍മാര്‍ പറയുന്നു. 350 രൂപ മുതല്‍ 1500 രൂപ വരെയുള്ള മറ്റു ഫേഷ്യലുകളും ഇവിടെ ചെയ്യുന്നു. ഹെയര്‍ കളറിങ്ങില്‍ പതിവുനിറങ്ങള്‍ക്കുപകരം ഹണി, ബ്‌ളോണ്ട് എന്നീ കളറുകളന്വേഷിച്ച് നിരവധി ചെത്തുപയ്യന്‍മാര്‍ ഒലെയിലെത്തുന്നുണ്ട്. അന്ന്യനില്‍ വിക്രമിന്റെ റെമോ കഥാപാത്രം തലയില്‍ പുരട്ടിയതോടെയാണ് ഹണി പെട്ടെന്ന് ഹിറ്റായത്. പടമിറങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഹണിക്ക് ഇേപ്പാഴും ആവശ്യക്കാരേറെ.
No comments:
Post a Comment