കോക്ക്‌ടെയ്ല്‍ ചിക്കന്‍ ടിക്ക
ഓണക്കാലത്ത് ഓലനും കാളനും എരിശ്ശേരിയും പുളിശ്ശേരിയുമെല്ലാം കഴിച്ചുമടുത്ത കോഴിക്കോട്ടുകാരെ അല്പം നോണ്‍-വെജ് വെറൈറ്റികള്‍ ആസ്വദിക്കാന്‍ ക്ഷണിക്കുന്നു വൈ.എം.സി.എ. ക്രോസ് റോഡിലെ ഹോട്ടല്‍ മറീന റെസിഡന്‍സി. മറീനയിലെ സെവന്‍ സീസ് മള്‍ട്ടിക്യുസിന്‍ റെസ്‌റ്റോറന്റില്‍ 'വെക്കേഷന്‍ഫുഡ് കാര്‍ണിവല്‍' നടക്കുകയാണ്. സ്്‌മോക്ക്ഡ് ബീഫ്, ലബനീസ് ഗ്രില്‍ഡ് ചിക്കന്‍, ആറ്റമിക് സീഫുഡ് സലാഡ്, ഗുലാബി ഗോഷ്ത്, കോക്ക്‌ടെയ്ല്‍ ചിക്കന്‍ ടിക്ക തുടങ്ങിയ മറുനാടന്‍ വിഭവങ്ങള്‍ തൊട്ട് നമ്മുടെ വള്ളുവനാടന്‍ ചിക്കന്‍ കറി വരെ കാര്‍ണിവലില്‍ വിളമ്പുന്നു. അവധിക്കാലമായതിനാല്‍ ധാരാളം കുടുംബങ്ങള്‍ ഈ നോണ്‍-വെജ് ഭക്ഷ്യമേളയ്‌ക്കെത്തുന്നുണ്ടെന്ന് മറീന റെസിഡന്‍സി ജനറല്‍ മാനേജര്‍ സി.എച്ച്. ജംഷീര്‍ പറഞ്ഞു.
ചേരുവകള്‍
1. കോഴി- എല്ലില്ലാത്ത എട്ട് ഇടത്തരം കഷ്ണങ്ങള്‍
2. മല്ലിപ്പൊടി- അര ടീസ്പൂണ്‍
3. മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
4. കാശ്മീരി മുളകുപൊടി- അര ടീസ്പൂണ്‍
5. കറുത്ത കുരുമുളകുപൊടി- അര ടീസ്പൂണ്‍
6. ചിക്കന്‍ മസാല- അര ടീസ്പൂണ്‍
7. വെളിച്ചെണ്ണ- ഒരു ടേബിള്‍ സ്പൂണ്‍
8. കറിവേപ്പില- നാല് അല്ലി
9. വെളുത്തുള്ളി അരിഞ്ഞത്- 20 ഗ്രാം
10. വിനാഗിരി- ഒരു ടീസ്പൂണ്‍
11. അരിപ്പൊടി- ഒരു ടീസ്പൂണ്‍
12. ഉപ്പ്-ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
2 മുതല്‍ 12 വരെയുള്ള മസാലക്കൂട്ടുകള്‍ മുഴുവന്‍ കൂട്ടിച്ചേര്‍ത്ത് കോഴിയില്‍ പുരട്ടി 15 മിനുട്ട് വെക്കുക. അതിനുശേഷം ഇറച്ചിക്കഷ്ണങ്ങള്‍ തന്തൂരി കമ്പിയില്‍ കോര്‍ത്ത് തണ്ടൂരി അടുപ്പില്‍ 10 മിനുട്ട് വേവിച്ചെടുക്കുക. പുതിന ചട്‌നിക്കൊപ്പം ചുടോടെ വിളമ്പാം.
