Friday, February 24, 2012

ഡക്ക് കൊലവെറി




പരീക്ഷക്കാലത്തിനു മുന്നോടിയായി കുട്ടികള്‍ക്കൊരു ട്രീറ്റ് കൊടുക്കാന്‍ കോഴിക്കോട് വൈ.എം.സി.എ. ക്രോസ്‌റോഡിലെ ഹോട്ടല്‍ മറീന റെസിഡന്‍സി അവസരമൊരുക്കുന്നു.
മറീനയിലെ സെവന്‍ സീസ് മള്‍ട്ടിക്യുസിന്‍ റെസ്‌റ്റോറന്റില്‍ വെള്ളിയാഴ്ച മുതല്‍ 'കേരള ഫുഡ് ഫെസ്റ്റ്' ആരംഭിക്കുകയാണ്.
മൂന്നു നാള്‍ നീളുന്ന മേളയില്‍ വ്യത്യസ്തതയേറിയ നാടന്‍ വിഭവങ്ങള്‍ വിളമ്പുമെന്ന് ഹോട്ടല്‍ ജനറല്‍ മാനേജര്‍ സി.എച്ച്. ജംഷീര്‍ പറഞ്ഞു.
വഞ്ചിക്കാരന്‍ മുയല്‍, ഫിഷ് കാന്താരി ഗ്രില്‍, വയനാടന്‍ ഫിഷ്‌കറി, അമ്മച്ചി താറാവ് കറി, കാഞ്ഞങ്ങാട് കോഴി ബിരിയാണി, കടത്തനാടന്‍ താറാവ്, മീന്‍ കപ്പ പുഴുക്ക്, കപ്പ ബിരിയാണി, ചെമ്മീന്‍ അപ്പം തുടങ്ങി പേരില്‍ തന്നെ വെറൈറ്റി ആരംഭിക്കുന്ന ഭക്ഷണസമൃദ്ധിയാണ് ഇവിടെ അതിഥികളെ കാത്തിരിക്കുന്നത്.
ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെയും രാത്രി ഏഴു മുതല്‍ 11 വരെയുമാണ് ഭക്ഷ്യമേളയുടെ സമയം. മേളയിലെ ഹിറ്റ് വിഭവമായ ഡക്ക് കൊലവെറിയുടെ പാചകക്കുറിപ്പ് ഇതോടൊപ്പം.

ചേരുവകള്‍

1. താറാവ്- നാലു കഷ്ണങ്ങള്‍

2. സവാള-രണ്ടെണ്ണം

3. തക്കാളി- ഒരെണ്ണം

4. പച്ചമുളക്-ഒരെണ്ണം

5. ഇഞ്ചി- 20 ഗ്രാം

6. വെളുത്തുള്ളി- 20 ഗ്രാം

7. കറിവേപ്പില- 10 ഗ്രാം

8. മല്ലിയില- 10 ഗ്രാം

9. ഉണക്കമുളക്- രണ്ടെണ്ണം

10. മുളകുപൊടി- ഒരു ടീസ്പൂണ്‍

11. മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

12. മല്ലിപ്പൊടി- ഒന്നര ടീസ്പൂണ്‍

13. ചിക്കന്‍ മസാല- ഒരു ടീസ്പൂണ്‍

14. കുരുമുളകുപൊടി- അര ടീസ്പൂണ്‍

15. നെയ്യ്- ഒരു ടീസ്പൂണ്‍

16. വെളിച്ചെണ്ണ- 30 മില്ലി

17. തേങ്ങാപ്പാല്‍- 40 മില്ലി

18. ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ചതിനുശേഷം ഉണക്കമുളകിടുക. അതിനുശേഷം അരിഞ്ഞുവച്ച ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചട്ടിയിലേക്ക് വഴറ്റുക. ഉള്ളി നന്നായി വഴറ്റിയതിനുശേഷം അരിഞ്ഞുവെച്ച തക്കാളിയിടുക. അതിലേക്ക് ശേഷിച്ച മസാലകള്‍ ചേര്‍ക്കുക. അതിനുശേഷം വേവിച്ചുവെച്ച താറാവ് ഇതിലേക്ക് ചേര്‍ക്കുക. അല്‍പം വെളളം ചേര്‍ത്തതിനുശേഷം നന്നായി തിളപ്പിച്ചെടുക്കുക. അതിലേക്ക് കുറച്ചു നെയ്യും തേങ്ങാപ്പാലും ചേര്‍ത്ത് വറ്റിച്ചെടുക്കുക. ഇതിലേക്ക് മല്ലിയിലചേര്‍ത്ത് മാറ്റിവെക്കുക.

2 comments:

Foodie@calicut said...

vaangitharane.........

appulu said...

tried at home, really tasty!!!!