ഫിഷ് അല്‍ഫാം
പ്രവാസി ജീവിതാനുഭവങ്ങള്‍ മലയാളിക്ക് സമ്മാനിച്ചത് അറബിക് ഭക്ഷണശൈലിയുടെ രുചിയൂറും വൈവിധ്യങ്ങളാണ്. കുബ്ബൂസും ഷവര്‍മയും ചിക്കന്‍ ഷവായയുമെല്ലാം നമ്മുടെ നാട്ടുകാര്‍ക്ക് പരിചിതമായത് ഗള്‍ഫ് വാസം കൊണ്ടുതന്നെ. കല്‍ക്കരിയടുപ്പിലെ കനലില്‍ ചുട്ടെടുക്കുന്ന അല്‍ഫാം വിഭവങ്ങളാണ് അറബിക് ഭക്ഷ്യപ്പെരുമയിലെ 'ഹോട്ട് ഫേവറിറ്റ്'. അല്‍ഫാം വിഭവങ്ങളുടെ തനതുരുചി ആസ്വദിക്കാന്‍ അവസരമൊരുക്കുകയാണ് വൈ.എം.സി.എ. ക്രോസ് റോഡിലെ ഹോട്ടല്‍ മറീന റെസിഡന്‍സി. േഹാട്ടലില്‍ അല്‍-ഫാം ഫുഡ് ഫെസ്റ്റിവല്‍ ആരംഭിച്ചത്. ഹോട്ടലില്‍ ആരംഭിച്ച അല്‍ഫാം ഫുഡ് ഫെസ്റ്റിവലില്‍ അറബിക്‌ശൈലിയില്‍ ചുട്ടെടുത്ത ചിക്കന്‍, ഫിഷ്, കാട വിഭവങ്ങളാണ് വിളമ്പുകയെന്ന് മറീന റെസിഡന്‍സി ജനറല്‍ മാനേജര്‍ സി.എച്ച്. ജംഷീര്‍ പറഞ്ഞു. എണ്ണയുടെയും കൊഴുപ്പിന്റെയും അംശം വളരെ കുറവായതിനാല്‍ ആരോഗ്യപ്രശ്‌നങ്ങളില്ലാതെ കഴിക്കാവുന്നതാണ് അല്‍ഫാം വിഭവങ്ങള്‍. ഒപ്പം കൂട്ടാന്‍ പൊറോട്ടയും മിന്റ് ചട്‌നിയും സാലഡുമുണ്ടാകും.
ചേരുവകള്‍
1. വലിയ മീന്‍ (തിരുത/ആവോലി/കരിമീന്‍)- 300 ഗ്രാം വരുന്ന ഒരെണ്ണം
2. വെളുത്തുള്ളി- 30 ഗ്രാം
3. പച്ചമുളക്- രണ്ടെണ്ണം
4. തക്കാളി- ഒരെണ്ണം
5. സവാള- ഒരെണ്ണം
6. കാപ്‌സിക്കം-പകുതി
7. പുതിന ഇല- രണ്ടിതള്‍
8. തൈര്- അരക്കപ്പ്
9. മഞ്ഞള്‍പ്പൊടി- അരടീസ്പൂണ്‍
10. ഇഞ്ചി- 10 ഗ്രാം
11. കുരുമുളക് പൊടി- ഒരു ടീസ്പൂണ്‍
12. ചിക്കന്‍ മസാല- ഒരു ടീസ്പൂണ്‍
13. ഉലുവ ഇല- അര ടീസ്പൂണ്‍
14. ചാട്ട് മസാല- ഒരു ടീസ്പൂണ്‍
15. എണ്ണ- ഒരു ടീസ്പൂണ്‍
16. ചെറുനാരങ്ങ- ഒരെണ്ണം
17. ഉപ്പ്- പാകത്തിന്
പാകം ചെയ്യുന്ന വിധം
മീന്‍ അല്പം ഉപ്പും നാരങ്ങ നീരും ചേര്‍ത്ത് പുരട്ടിവെക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി, സവാള, കാപ്‌സിക്കം, പുതിന ഇല എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക. ഈ അരപ്പിലേക്ക് അല്‍പം മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ചിക്കന്‍മസാല, ഉലുവ ഇല, ചാട്ട്മസാല, എണ്ണ, തൈര്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് മീന്‍ ഇട്ട് അരമണിക്കൂര്‍ നേരം വെക്കുക. പിന്നീട് ഈ മീന്‍ കമ്പിയില്‍ കോര്‍ത്ത് കത്തുന്ന കല്‍ക്കരിക്ക് മുകളില്‍ വെച്ച് ചുട്ടെടുക്കുക. നന്നായി വെന്തതിനുശേഷം ചാട്ട്മസാല വിതറിയ ശേഷം വിളമ്പുക.
tastembi@gmail.com
1 comment:
please read my blog
Post a Comment