.jpg)
ചെമ്മീന്‍ പാല്‍ കറി
ഓജിന്‍ എന്ന പേര്‍ഷ്യന്‍ പദത്തിന് ഭക്ഷണം എന്നത്രേ അര്‍ത്ഥം. അതിഥികള്‍ക്ക് നല്ല ഭക്ഷണം കൊടുക്കണമെന്ന നിര്‍ബന്ധമുള്ളതുകൊണ്ടാകാം ചെലവൂര്‍ സ്വദേശികളായ സുബൈര്‍,ഫൗസിര്‍, ജുനൈസ് എന്നീ സഹോദരങ്ങള്‍ അവരുടെ റസ്‌റ്റോറന്റിന് ഈ പേരുവെച്ചത്. രണ്ടുവര്‍ഷം മുമ്പ് നടക്കാവ് വണ്ടിപ്പേട്ടയില്‍ ആരംഭിച്ച ഓജിന്‍ റസ്‌റ്റോറന്റിലെ ഏറ്റവും പ്രിയമേറിയ വിഭവമാണ് ചെമ്മീന്‍ പാല്‍ കറി. മസാലക്കൂട്ടുകളൊന്നുമില്ലാതെ ശുദ്ധമായ തേങ്ങാപ്പാലില്‍ പാകം ചെയ്‌തെടുക്കുന്ന ഈ സ്‌പ്യെഷല്‍ കറി പത്തിരിക്കും പെറോട്ടയ്‌ക്കുമെല്ലാം നല്ല കോംബിനേഷനാകുന്നു.
ചേരുവകള്‍
1. ഇടത്തരം വലിപ്പമുള്ള ചെമ്മീന്‍- 12 എണ്ണം
2. പച്ചമുളക്- അഞ്ചെണ്ണം
3. വെളുത്തുള്ളി- നാല് അല്ലി
4. സവോള അരിഞ്ഞത്- ഒരെണ്ണം
5. തേങ്ങാപ്പാല്‍- ഒരു കപ്പ്
6. ഇഞ്ചി- ഒരു കഷ്‌ണം
7. വെളിച്ചെണ്ണ- രണ്ട് ടീസ്‌പൂണ്‍
8. ഉപ്പ്- ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഒരു ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് പച്ചമുളകും വെളുത്തുള്ളിയും ഇഞ്ചിയും അരിഞ്ഞിടുക. ചൂടാകുമ്പോള്‍ അതിലേക്ക് അരിഞ്ഞുവെച്ച സവോളയിടുക. അതിലേക്ക് തേങ്ങാപ്പാലിനുപയോഗിച്ച തേങ്ങാപ്പീരയില്‍ അല്‌പം വെള്ളംചേര്‍ത്തുണ്ടാക്കുന്ന രണ്ടാംപാലും ചെമ്മീനും ചേര്‍ക്കണം. ശരിക്കും വെന്തുകഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് രണ്ടുമിനുട്ടിനുള്ളില്‍ അടുപ്പില്‍ നിന്ന് വാങ്ങിവെക്കണം. കൂടുതല്‍ തിളപ്പിച്ചാല്‍ പാല്‍ പിരിയാനിടയുണ്ട്.
3 comments:
ചെമ്മീനും തേങ്ങാപ്പാലും ചേര്‍ന്നാല്‍ പിരിയുമോ??? പിരിഞ്ഞുപോകും നിനക്കിനിയിക്കഥ....
എരിവ് കുറഞ്ഞ ഈ കറി ഒന്നു പരീക്ഷിക്കാം എന്നിട്ട് തിരികെ വരാം ..എല്ലാ പാചക വിധിയും വായിച്ചു നല്ല ബ്ലൊഗ് ആശംസകള്‍
സിംപിള്‍ കറി. എളുപ്പത്തിലുണ്ടാക്കാവുന്ന കറികള്‍ കൂടുതലിഷ്ടം. :-)
Post a Comment