Sunday, February 8, 2009


ബീഫ്‌ ഉലര്‍ത്തിയത്‌

കേരളത്തിന്റെ രുചിവൈവിധ്യങ്ങളിലേക്കുള്ള തെക്കന്‍തിരുവിതാംകൂറിന്റെ സംഭാവനയത്രേ ബീഫ്‌ ഉലര്‍ത്തിയത്‌. ബീഫ്‌ ഫ്രൈയും ചില്ലിയും ബീഫ്‌ ബിരിയാണിയും മാത്രം പരിചയമുളള കോഴിക്കോട്ടുകാര്‍ക്ക്‌ ‌ ഇതൊരു സ്‌പ്യെഷല്‍ ഐറ്റം. അതിനാലാകും വൈ.എം.സി.എ. ക്രോസ്‌റോഡിലെ ചോയ്‌സ്‌ ഹോട്ടലിലെ ബീഫ്‌ ഉലര്‍ത്തിയിയതിന്‌ ആരാധകരേറുന്നത്‌. ന്യൂ ജനറേഷന്‍ ബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും കേന്ദ്രമായ ഈ റോഡിലെ ഏകഹോട്ടലാണിത്‌. ഇവിടെയൊക്കെയുള്ള എക്‌സിക്യുട്ടീവുകളുടെ പ്രിയവിഭവമാണ്‌ ബീഫ്‌ ഉലര്‍ത്തിയതെന്ന്‌ ഹോട്ടല്‍ ഷെഫും മാനേജിങ്‌പാര്‍ട്‌ണറുമായ സി.എസ്‌. ബെന്നി പറയുന്നു. കോഴിക്കോട്ടെ പല പ്രമുഖ റെസ്‌േറ്റാറന്റുകളിലും ജോലി ചെയ്‌തിട്ടുള്ള ബെന്നി സുഹൃത്ത്‌ ഹബീബ്‌ അഹ്‌മദിനൊപ്പം ചേര്‍ന്ന്‌ ഒരുവര്‍ഷം മുമ്പാണ്‌ സ്വന്തമായി ഹോട്ടല്‍ തുടങ്ങിയത്‌. ബെന്നിയുടെ ഫേവറിറ്റ്‌ ചോയ്‌സും `ബീഫ്‌ ഉലര്‍ത്തിയത്‌' തന്നെ.

ചേരുവകള്‍

1. നുറുക്കിയ ബീഫ്‌- ഒരു കിലോ

2. വെളുത്തുള്ളി ചതച്ചത്‌- 50 ഗ്രാം

3. മുളകുപൊടി- 100 ഗ്രാം

4. മഞ്ഞള്‍പ്പൊടി- ഒരു ടീസ്‌പൂണ്‍

5. പെരുഞ്ചീരകം- രണ്ടു ടീസ്‌പൂണ്‍

6. കറിവേപ്പില- രണ്ടു തണ്ട്‌

7. ഉപ്പ്‌- പാകത്തിന്‌

8. ഇഞ്ചി ചതച്ചത്‌- 50 ഗ്രാം

9. സവോള കനംകുറച്ച്‌ അരിഞ്ഞത്‌- ഒരു കിലോ

10. വെളിച്ചെണ്ണ- 300 മില്ലി

11. തേങ്ങ ചെറുതായി അരിഞ്ഞത്‌- ഒരെണ്ണം

12. ചെറിയഉള്ളി കനംകുറച്ച്‌ അരിഞ്ഞത്‌- 50 ഗ്രാം

13. ഇറച്ചിമസാല- 25 ഗ്രാം

14. ചെറുനാരങ്ങാനീര്‌- രണ്ട്‌ ടീസ്‌പൂണ്‍

15. കുരുമുളകുപൊടി- 25 ഗ്രാം

16. സോയാബീന്‍ സോസ്‌ - അര ഔണ്‍സ്‌

17. പശുവിന്‍ നെയ്യ്‌- രണ്ട്‌ ഔണ്‍സ്‌

പാകം ചെയ്യുന്ന വിധം

ബീഫ്‌ രണ്ടു മുതല്‍ എട്ട്‌ വരെ ചേരുവകള്‍ ചേര്‍ത്ത്‌ വേവിക്കുക. കനംകുറച്ച്‌ അരിഞ്ഞ സവോള എണ്ണയില്‍ പൊരിച്ചെടുക്കുക. പിന്നീട്‌ നല്ലവണ്ണം ചുടായ വെളിച്ചെണ്ണയില്‍ തേങ്ങ അരിഞ്ഞതിട്ട്‌ മൂപ്പിക്കുക. ഏകദേശം മൂപ്പ്‌ പാകമാകുമ്പോള്‍ ചെറിയ ഉള്ളിയിടുക. നന്നായി മൂത്തുകഴിഞ്ഞാല്‍ പൊരിച്ചുവെച്ച സവോളയിടുക. ഇറച്ചിമസാല, ചെറുനാരങ്ങാനീര്‌, ഉപ്പ്‌, കുരുമുളകുപൊടി, സോയാബീന്‍ സോസ്‌ എന്നിവ േചര്‍ത്തിളക്കിയ ശേഷം വേവിച്ചുവെച്ച ബീഫ്‌ ഒട്ടും വെള്ളമില്ലാതെ ചേര്‍ക്കുക. അല്‌പം കഴിഞ്ഞ്‌ തീ ഓഫ്‌ ചെയ്‌ത്‌ പശുവിന്‍ നെയ്യ്‌ ചേര്‍ക്കുക.

10 comments:

Foodie@calicut said...

ശ്രീരാമസേനക്കാര്‍ മാപ്പാക്കണം, ഇത്തവണ
ഗോമാതാവിനെയാണ്‌ റപ്പായി അടുപ്പില്‍ വയ്‌ക്കുന്നത്‌

HABEEB said...

manasilavunnilla

Anonymous said...

Neeyokke Ammaye Pithaavu ennano vilikkaru... alla pothine mathavu ennu paranjathukondu chodichathaa..

Thaikaden said...

'Kaala/pashu, eruma/pothu' ivayude irachikku pothuve 'beef' ennuthanneyaanu parayunnathu.

മാണിക്യം said...
This comment has been removed by the author.
മാണിക്യം said...

ഉലത്തിറച്ചീ എന്ന് വിളിക്കുന്ന
ബീഫ് ഉലര്‍ത്തിയത് പലരും എഴുതുന്ന
റെസിപ്പി യോചിക്കാന്‍ പറ്റില്ല..
ഇത് 100% തെക്കന്‍ തിരുവിതാംകൂറ്
രുചി തന്നെ!

മാസത്തില്‍‌ ഒന്നെ 35വയസ്സിനു മുന്നോട്ടുള്ളവര്‍ കഴിക്കാവൂ എന്ന് ഒരു മേമ്പടി കൂടി ചേര്‍ക്ക്
മയമുള്ള കസേരയിലും പിന്നെ കാറിലും
മാത്രമാവുന്നു പലരും!!
"Red Meat is harmful to health!"

Unknown said...

ബീഫ്‌ ഉലര്‍ത്തിയത്‌ രുചികരമായ വിഭവം തന്നെ. പക്ഷേ, ഇത്‌ ഭക്ഷിച്ചാല്‍ നിന്റെ സ്വഭാവമായിപ്പോവുമോ എന്നാണ്‌ പേടി.

Bindhu Unny said...

കൊതി വന്നു. ബീഫ് കഴിച്ച കാലം മറന്നു. :-)

കുറുമാന്‍ said...

ഇത് എന്തായാലും പരീക്ഷിച്ചിട്ടു തന്നെ കാര്യം.

ബീഫ് ഉലര്‍ത്തിയത് തനി ഒരു നാടന്‍ വിഭമായതിനാല്‍ സോയാ സോസ് ചേര്‍ക്കുന്നതിനോട് ചെറിയ വിയോജിപ്പുണ്ട് (വേണേല്‍ അല്പം വിനാഗിരിയാ‍ാവാം എന്നെന്റെ പക്ഷം!)

Foodie@calicut said...

സോയാ സോസ്‌ കോഴിക്കോട്ടെ പാചകക്കാരുടെ ക്രേസ്‌ ആണിപ്പോള്‍. തരം കിട്ടിയാല്‍ പായസത്തില്‍ വരെ ചേര്‍ക്കുമവര്‍!!! വിനാഗിരി നല്ലൊരു ആള്‍ട്ടര്‍നേറ്റീവ്‌ ആകും. കുറുമാന്‍ സാഹിബിന്‌ നന്ദി