
അറേബ്യന്‍ സ്വാദറിയാന്‍ താജ്
ഈന്തപ്പഴത്തിന്റെ നാട്ടിലെ പാരമ്പര്യ രുചികളറിയാന്‍ േകാഴിേക്കാട്ടുകാരെ ക്ഷണിക്കുകയാണ് ഹോട്ടല്‍ താജ് റെസിഡന്‍സി. `അറേബ്യന്‍ ഡിലൈറ്റ്സ്' എന്ന പേരില്‍ ഹോട്ടലില്‍ ആരംഭിച്ച ഭക്ഷ്യമേള അറേബ്യന്‍ വിഭവങ്ങളുടെ സമൃദ്ധവൈവിധ്യങ്ങള് അവതരിപ്പിക്കുന്നു. അേറബ്യന്‍ ഭക്ഷണമെന്നാല്‍ ഷവര്‍മയും കുബ്ബൂസും മാത്രമെന്നു ധരിച്ചവരുടെ കണ്ണുതള്ളിക്കുന്ന രീതിയില്‍ പൗരാണിക അറബ് പാചകകലയുടെ വിശേഷവൈചിത്രങ്ങള് മുഴുവന്‍ ഭക്ഷ്യമേളയില്‍ വിളമ്പുന്നുണ്ട്.മരുഭൂമിയിലൂടെ ആഴ്ചകള്‍ നീളുന്ന വ്യാപാരസംഘങ്ങളുടെ യാത്രകളിലുടെയാണ് പാരമ്പര്യ അറബ് ഭക്ഷണശൈലി രൂപംകൊള്ളുന്നത്. ഇറാഖ് മുതല്‍ മൊേറാേക്കാ വരെയുള്ള ദേശങ്ങളിലെ വിവിധങ്ങളായ ഭക്ഷ്യോത്പന്നങ്ങള്‍ അറബികള്‍ നേഞ്ചേറ്റുവാങ്ങി. തുര്‍ക്കി, ഈജിപ്റ്റ്, ലബനന്.... ഇവയെല്ലാം കൂടി ചേരുമ്പോഴാണ് അറബ്ശൈലി പൂര്‍ണത നേടുന്നത്. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ അറബ് രുചികള്‍ ഭക്ഷ്യേമളയില് അവതരിപ്പിക്കുകയെന്നത് അതീവശ്രമകരം തന്നെ. അതിനായി വ്യാപകമായ മുന്നൊരുക്കങ്ങള്‍ നടത്തിയതായി താജ് റെസിഡന്‍സി സെയില്‍സ് മാനേജര്‍ ജാനകി ഗോപാലും എഫ് ആന്‍ഡ് ബി മാനേജര്‍ രാജീവ് ചന്ദ്രനും പറഞ്ഞു. പാചകത്തിനായി സൗദി അറേബ്യയിലെ പ്രമുഖഷെഫും മലയാളിയുമായ യൂസഫ് അലിയെ കൊണ്ടുവന്നു. കോഴിക്കോട് തിരുവമ്പാടി സ്വേദശിയായ യൂസഫ് അറബിക് വിഭവങ്ങളുടെ സ്പ്യെഷലിസ്റ്റായാണ് അറിയപ്പെടുന്നത്. ഭക്ഷ്യവിഭവങ്ങളും മസാലക്കൂട്ടുകളും ഗള്‍ഫില്‍ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. ഇവിടുത്തെ അറേബ്യന്‍ റസ്റ്റോറന്റില്‍ ലഭിക്കുന്ന വിഭവങ്ങളില്‍ പലതും അറബികളുടേതല്ലെന്ന് താജ് എക്സിക്യുട്ടീവ് ഷെഫ് പി.കെ. തോമസ് പറഞ്ഞു. ബ്രോസ്റ്റഡ് ചിക്കന്‍ തന്നെ ഏറ്റവും നല്ല ഉദാഹരണം. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിലാണ് േബ്രാസ്റ്റഡ് രീതിയുടെ ഉത്ഭവം. രുചി കൂട്ടാന്‍ അജിനോേമാട്ടോ തുടങ്ങിയ കൃത്രിമവസ്തുക്കള്‍ ഉപയോഗിക്കുന്നതിനും അറബികള്‍ എതിരാണ്. നിറത്തിനു കുങ്കുമപ്പൂവും പാചകത്തിന് ഒലിവ് എണ്ണയും മാത്രമേ അവര്‍ ഉപയോഗിക്കാറുള്ളൂ. അതേ രീതി തന്നെയാണ് ഭക്ഷ്യമേളയിലും തുടരുന്നതെന്ന് തോമസ് പറഞ്ഞു.സാലഡുകളാണ് അറബി തീന്മേശയിലെ പ്രധാന ഇനം. വഴുതിനങ്ങയും വെളുത്തുള്ളിയും തൈരും ചേര്‍ത്തുണ്ടാക്കുന്ന മുത്തബല് സാലഡ്, പാര്‍സലിന് എന്ന അറബ് പച്ചക്കറിയും തക്കാളിയും ഗോതമ്പ് ധാന്യവും ചേര്‍ത്ത തബൂല, ഫത്തോഷ്, ഹുമൂസ് എന്നീ സാലഡുകള്‍ ഭക്ഷ്യമേളയില്‍ ഒരുക്കിയിട്ടുണ്ട്. അതിനൊപ്പം കഫ്സ ദജാജ്, സമക്ക് മക്ക്ലി, ദാവൂദ് ബാഷ, ഫത്താഹ് ദാനി എന്നിവ കൂടിയാകുമ്പോള്‍ വയര്‍ നിറയും. നമ്മുടെ ബിരിയാണിയോടു സാമ്യമുള്ള വിഭവമാണ് കഫ്സ റൈസ്. നെയ്യും വനസ്പതിയും കുറവായതിനാല്‍ ബിരിയാണിയേക്കാള്‍ രുചികരം. അമൂര്‍ എന്ന അറബി മത്സ്യമുപയോഗിച്ചുണ്ടാക്കുന്ന സമക്ക് മക്കലിയും ഏറെ ആസ്വാദ്യകരം തന്നെ. രാവും പകലും ഉഷ്ണമേഖലയില്‍ കഴിയുന്നതുകൊണ്ടാകാം അറബികള്‍ക്ക് തണുത്ത വിഭവങ്ങളോട് അത്ര താത്പര്യം പോരാ. ആവി പറക്കുന്ന ഭക്ഷണത്തിനു ശേഷം കഴിക്കുന്ന മേമ്പൊടി മധുരത്തിനും അല്പം ചൂടുവേണമെന്ന് ഇവര്‍ക്ക് നിര്‍ബന്ധം. ഐസ്ക്രീമിനും പുഡ്ഡിംഗിനും പകരമായി ബസ്ബൂസ, കൊനാഫ, ബറ്റ്ലവ എന്നീ ഡെസേര്‍ട്ടുകളും ഭക്ഷ്യമേളയില്‍ ലഭിക്കും. എല്ലാം ചൂടുള്ളവ. എല്ലാറ്റിനു മീതെ ചൂടുസുലൈമാനി കുടി കഴിച്ചാലേ അറബിക് സദ്യ പൂര്‍ണ്ണമാകൂ.വൈകീട്ട് 7.30 മുതല്‍ 11.30 വരെയാണ് താജില്‍ അറേബ്യന്‍ ഭക്ഷ്യമേളയൊരുക്കിയിട്ടുള്ളത്. ബുഫേ ശൈലിയില്‍ ഒരാള്‍ക്ക് നാനൂറു രുപയാണ് നിരക്ക്. ജൂലൈ ആറിന് മേള സമാപിക്കും.
2 comments:
how was this, not bad isnt it??
how was this, not bad isnt it??
Post a Comment