
ഫ്രൈഡ് ഇഡ്ഡലി
-------------------
പരമ്പരാഗതമായി ചട്‌നിക്കും സാമ്പാറിനുമൊപ്പം പ്‌ളേറ്റില്‍ അവതരിച്ച പാവം ഇഡ്ഡലികള്‍ക്ക് പുനര്‍ജന്‍മം നല്‍കുകയാണ് കണ്ടങ്കുളം ജൂബിലി ഹാളിനടുത്തെ വിനായക വെജിറ്റേറിയന്‍ റസ്‌്‌റ്റോറന്റ്. ബട്ടറും ടുമാറ്റോസോസും അണ്ടിപ്പരിപ്പുമൊക്കെ ചേര്‍ത്ത് കറുമുറെ കടിച്ചുതിന്നാന്‍ പാകത്തിലാണ് ഇഡ്ഡലിയുടെ പുതിയ അവതാരം. രണ്ടാം ജന്‍മത്തില്‍ ഇവന്റെ പേര് ഫ്രൈഡ് ഇഡ്ഡലി. മഹാനഗരങ്ങളിലെ വന്‍കിട റസ്‌റ്റോറന്റുകളില്‍ പിറവിയെടുത്ത ഈ വ്യത്യസ്‌ത വിഭവം തേടി വിനായകയില്‍ ധാരാളം പേരെത്തുന്നുണ്ട്.
ചേരുവകള്‍
1. ഇഡ്ഡലി- മൂന്നെണ്ണം
2. കടുക്- അര ടീസ്‌പൂണ്‍
3. കറിവേപ്പില- ഒരു തണ്ട്
4. ഉണക്കമുളക്- മൂന്നെണ്ണം
5. അണ്ടിപ്പരിപ്പ്- പത്തെണ്ണം
6. ഇഞ്ചി- ഒരു കഷ്‌ണം
7. വെളുത്തുള്ളി- നാലെണ്ണം
8. പച്ചമുളക്- മൂന്നെണ്ണം
9. വലിയ ഉള്ളി- ഒരെണ്ണം
10. തക്കാളി- രണ്ടെണ്ണം
11. മുളകുപൊടി- രണ്ട് ടീസ്‌പൂണ്‍
12. മഞ്ഞള്‍പ്പൊടി- ഒരു ടീസ്‌പൂണ്‍
13. ഉപ്പ്- ആവശ്യത്തിന്
14. ബട്ടര്‍- ഒരു ടേബിള്‍സ്‌പൂണ്‍
15. ടുമാറ്റോ സോസ്- ഒരു ടേബിള്‍സ്‌പൂണ്‍
16. എണ്ണ- ആവശ്യത്തിന്
17. മല്ലിയില- ഒരു നുള്ള്
പാകം ചെയ്യുന്ന വിധം
ഇഡ്ഡലി ഓരോന്നും നാലു കഷണങ്ങളാക്കുക.
പകുതി വീതം മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് മസാല ഉണ്ടാക്കി ഇഡ്ഡലികഷ്‌ണങ്ങളില്‍ പുരട്ടിവയ്‌ക്കുക.
എണ്ണ ചൂടാക്കി ഇഡ്ഡലിക്കഷ്‌ണങ്ങള്‍ പൊരിച്ചെടുക്കുക.
അതിനുശേഷം ബട്ടര്‍ ചൂടാക്കി രണ്ടു മുതല്‍ അഞ്ചു വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് വറവ് തയ്യാറാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഉള്ളി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി മൂത്തുവരുമ്പോള്‍ മിക്‌സ് ചെയ്യുക.
അതിലേക്ക് ബാക്കിയുള്ള മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, ടുമാറ്റോ സോസ് എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്‌ത ശേഷം പൊരിച്ചുവെച്ച ഇഡ്ഡലി ചേര്‍ത്ത് നന്നായി ഇളക്കി പാകമാകുമ്പോള്‍ മല്ലിയില ചേര്‍ത്ത് ചൂടോടെ വിളമ്പുക.
3 comments:
howz this??
Healthy food എന്ന പേരും പെരുമയും നേടിയ ഇഡ്ഡലിയെ ഇങ്ങനെ 'unhealthy' ആക്കിക്കളഞ്ഞല്ലോ മാഷേ :-)
ഈ ഗ്‌ളോബലൈസേഷന്‍ കാലത്ത് പാവം ഇഡ്ഡലിക്കും വേണ്ടേ ഒരു ഫേസ്‌ലിഫ്‌റ്റ്?
Post a Comment